ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വര്‍ണം മാര്‍ച്ച് 10-ന് നിക്ഷേപ പദ്ധതിയില്‍ ബാങ്കിന് കൈമാറും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വര്‍ണം മാര്‍ച്ച് 10-ന് നിക്ഷേപ പദ്ധതിയില്‍ ബാങ്കിന് കൈമാറും. നഷ്ടത്തെത്തുടര്‍ന്ന് സ്വര്‍ണക്കടപ്പത്രപദ്ധതി നിര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്.ബി.ഐ.യുമായി നേരത്തേ ധാരണയായതിനാല്‍ പദ്ധതിയില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ തടസ്സമുണ്ടാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. ക്ഷേത്രങ്ങളില്‍ നിത്യപൂജകള്‍ക്കോ മറ്റുചടങ്ങുകള്‍ക്കോ ഉപയോഗിക്കാത്ത ‘സി’ കാറ്റഗറിയിലുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ ഉരുപ്പടികളാണ് എസ്.ബി.ഐ.യില്‍ നിക്ഷേപിക്കുന്നത്. ഇതിലൂടെ വര്‍ഷം 10 കോടി രൂപ പലിശയിനത്തില്‍ കിട്ടുമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്. ശബരിമലയിലെ […]