8000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന്‌ എക്‌സ്‌ , നിർദ്ദേശം കേന്ദ്ര സർക്കാരിന്റേത്

 8000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന്‌ എക്‌സ്‌ , നിർദ്ദേശം കേന്ദ്ര സർക്കാരിന്റേത്

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ 8,000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന് എക്‌സ്. വിവിധ അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അക്കൗണ്ടുകള്‍ ഉള്‍പ്പെടെയാണ് ബ്ലോക് ചെയ്യുകയെന്ന് വ്യാഴാഴ്ച രാത്രിയോടെ എക്‌സ് വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴയും കമ്പനിയുടെ രാജ്യത്തെ ജീവനക്കാര്‍ക്കെതിരെ തടവുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചതിനെ തുടര്‍ന്നാണ്‌ നടപടിയെന്ന് എക്‌സ് കൂട്ടിച്ചേർത്തു. ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ക്കെതിരായ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചു. വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ അടിയന്തരനടപടി സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചോ ഇന്ത്യയുടെ സുരക്ഷാസാഹചര്യങ്ങളെക്കുറിച്ചോ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *