സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലൻസ്

 സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലൻസ്

സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലൻസ്. വിജിലൻസ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയിൽ 700 പേരാണുള്ളത്. ഇതിൽ 200 പേർ ആക്ടീവ് അഴിമതിക്കാരെന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മുൻപ് കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പിടിയിലായിട്ടും വിവിധ കാരണങ്ങളാൽ ശിക്ഷിക്കപ്പെടാതെ പോവുകയും ശേഷം സർവീസിൽ തിരിച്ചെത്തുകയും ചെയ്തവരാണ് ഈ 200 പേർ.അഴിമതിക്കാരുടെ പട്ടികയിലെ അവശേഷിക്കുന്ന 500 പേരെ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗമാണ് കണ്ടെത്തിയത്. രഹസ്യമായി ലഭിക്കുന്ന വിവരങ്ങളിൽപെട്ടവരും ഈ പട്ടികയിലുണ്ട്. ഈ 700 പേരും സദാ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. അഴിമതിക്ക് നീക്കം നടത്തിയാൽ ഉടൻ പിടിക്കുക എന്നതാണ് വിജിലൻസിന്റെ ലക്ഷ്യം. കേന്ദ്രസർക്കാർ ജീവനക്കാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. അടുത്തിടെ രണ്ട് ഉദ്യോഗസ്ഥർ പിടിയിലുമായി. സിബിഐയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറുന്നുണ്ട്.ഇക്കൊല്ലം ജനുവരി മുതൽ ഇതുവരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് 25 ട്രാപ് കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലായി 35 പേർ അറസ്റ്റിലായി. ഇതിൽ നാലുപേർ ഏജന്റുമാരാണ്. മറ്റുള്ളവർ സർക്കാർ ഉദ്യോഗസ്ഥരും. പിടിയിലായവരിൽ ഏറ്റവും കൂടുതൽ പേർ റവന്യൂവകുപ്പിൽനിന്നുള്ളവരാണ്. 11 പേർ. നാലുപേർ പോലീസുകാരും മറ്റു നാലുപേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ. വിദ്യാഭ്യാസം, രജിസ്‌ട്രേഷൻ അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിജിലൻസിന്റെ പിടിയിലായവരിലുണ്ട്. ഇക്കൊല്ലം വിജിലൻസ് ഇതുവരെ നടത്തിയത് റെക്കോഡ് ട്രാപ് കേസുകളാണ്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *