സമൂഹത്തിലെ സ്ത്രീ–പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായം ഉയർത്തിക്കാട്ടി പാക്കിസ്ഥാൻ സുപ്രീം കോടതി

 സമൂഹത്തിലെ സ്ത്രീ–പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായം ഉയർത്തിക്കാട്ടി പാക്കിസ്ഥാൻ സുപ്രീം കോടതി

സമൂഹത്തിലെ സ്ത്രീ–പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായം ഉയർത്തിക്കാട്ടി പാക്കിസ്ഥാൻ സുപ്രീം കോടതി. പിതാവിന്റെ മരണത്തെത്തുടർന്നുള്ള ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്ക് അർഹതയില്ലെന്ന് നിലപാട് സ്വീകരിച്ച പെഷവാറിലെ ട്രൈബ്യൂണൽ പരാമർശത്തെ നിരാകരിച്ചുകൊണ്ടാണു പാക്കിസ്ഥാൻ സുപ്രീം കോടതി വിധി വ്യക്തമാക്കിയത്. വിവാഹം കഴിച്ച മകൾ പിതിവിന്റെ ഉത്തരവാദിത്തമല്ലെന്നും ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ട്രൈബ്യൂണൽ വിധിയാണ് സുപ്രിം കോടതി തള്ളിയത്. 2021ൽ മധ്യപ്രദേശിൽ നിന്നുള്ള അപർണാ ഭട്ട് കേസിൽ ഇന്ത്യൻ സുപ്രീം കോടതി നടത്തിയതുൾപ്പെടെയുള്ള വിധിന്യായങ്ങൾ നിരത്തിയായിരുന്നു പാക്കിസ്ഥാൻ സുപ്രീംകോടതിയുടെ വിധി. വിവാഹിതയായ മകളുടെ ബാധ്യത ഭർത്താവിനാണെന്ന തരത്തിലുള്ള പരാമർശം നിയമപരമായി നിലനിൽക്കില്ലെന്നും അത് സൂചിപ്പിക്കുന്നത് ആഴത്തിലുള്ള പുരുഷാധിപത്യ പ്രവണതയാണെന്നും പാക്ക് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങൾക്കെതിരായ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും പാക്കിസ്ഥാൻ സുപ്രീംകോടതി കുട്ടിച്ചർത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *