പരോളിലിറങ്ങുന്ന തടവുകാരെയും ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതിയുടെ ശുപാർശ

പരോളിലിറങ്ങുന്ന തടവുകാരെയും ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതിയുടെ ശുപാർശ. ഒഡീഷയിൽ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ മനുഷ്യാവകാശ ലംഘനമുണ്ടാകരുതെന്നും അന്തേവാസികളുടെ സമ്മതത്തോടെ മാത്രമേ നടപ്പാക്കാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുള്ള തുക നിലവിൽ തീരെ കുറവാണെന്നും ആകെ ചെലവിന്റെ 7% എങ്കിലും ഇതിനു നീക്കിവയ്ക്കണമെന്നും കേരളം, സ്ഥിരം സമിതിയെ അറിയിച്ചു. ദരിദ്രരായ തടവുകാർക്കു ജാമ്യത്തിനോ പിഴയടയ്ക്കാനോ വേണ്ട തുക കണ്ടെത്താനായി പ്രത്യേക ഫണ്ട് സംസ്ഥാന സർക്കാർ വഴി ഏർപ്പെടുത്തണമെന്നും സമിതി നിർദ്ദേശം നൽകി.