കേരള ഭാഗ്യക്കുറിയിൽ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾക്ക് മാറ്റം

 കേരള ഭാഗ്യക്കുറിയിൽ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾക്ക് മാറ്റം

കേരള ഭാഗ്യക്കുറിയിൽ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾക്ക് മാറ്റം. സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാണ് പുതിയ പേരുകൾ. എല്ലാ ടിക്കറ്റുകളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കി. ടിക്കറ്റ് വില 40 രൂപയിൽനിന്ന് 50 രൂപയുമാക്കി. പരിഷ്കാരം ഈ മാസം അവസാനത്തോടെ നടപ്പാകും.മിനിമം സമ്മാനത്തുക 100 രൂപയിൽനിന്ന് 50 രൂപയാക്കി. മൂന്നുലക്ഷം സമ്മാനങ്ങളാണ് ഇതുവരെ നൽകിയിരുന്നത്. അത്‌ 6.54 ലക്ഷമാക്കി. പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 24.12 കോടി രൂപ സമ്മാനയിനത്തിൽ വിതരണം ചെയ്യും. രണ്ടാംസമ്മാനം പരമാവധി 10 ലക്ഷം രൂപ വരെ നൽകിയിരുന്നത് 50 ലക്ഷം രൂപവരെയാക്കി. മൂന്നാംസമ്മാനം ഒരുലക്ഷം രൂപയായിരുന്നത് അഞ്ചുമുതൽ 25 ലക്ഷം രൂപ വരെയാകും. ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്നുവീതവും നാലാം സമ്മാനമായ ഒരുലക്ഷം രൂപ 12 എണ്ണവുമാണ്. അവസാന നാലക്കത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക 5,000 രൂപയാണ്. ഇതിന്റെ എണ്ണം 23-ൽനിന്ന്‌ 18 ആക്കി കുറച്ചു. അതേസമയം, അതിൽ താഴെയുള്ളവയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടി. 1,000 രൂപയുടേത് 36 തവണ നറുക്കെടുക്കും. 38,880 പേർക്ക് സമ്മാനം കിട്ടും. നേരത്തേ 24 മുതൽ 26 വരെയായിരുന്നു നറുക്കെടുപ്പിന്റെ എണ്ണം. 500 രൂപയുടേത് 72 നറുക്കെടുത്തിരുന്നത് ഇപ്പോൾ 96 ആയി. 1,03,680 പേർക്ക് സമ്മാനം കിട്ടും. 100 രൂപയുടെ നറുക്കെടുപ്പ് 124-ൽനിന്ന് 204 ആയി. 2,20,320 ടിക്കറ്റുകൾക്ക് കിട്ടും. പുതുതായി വന്ന 50 രൂപയിൽ 252 നറുക്കെടുപ്പ് നടക്കും. സമ്മാനം 2,72,160 പേർക്ക് കിട്ടും.കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീശക്തി എന്നീ ടിക്കറ്റുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ടിക്കറ്റിൽ രണ്ടാംസമ്മാനം 40 ലക്ഷം രൂപയും മൂന്നാംസമ്മാനം 25 ലക്ഷം രൂപയുമാണ്. ഓരോ സീരീസിനും ലക്ഷം രൂപ നൽകുന്ന നാലാംസമ്മാനം 12 പേർക്ക് ലഭിക്കും. ഇതിന്റെ അഞ്ചാം സമ്മാനമായ 5,000 രൂപ സമ്മാനാർഹമാകുന്നത് 19,440 ടിക്കറ്റുകൾക്കാണ്. വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസിന്റെയും ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യയുടെയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചുലക്ഷം രൂപയുമാണ്. തുടർ സമ്മാനഘടനയിൽ സ്ത്രീശക്തിയുടെതിൽനിന്ന്‌ വലിയ വ്യത്യാസമില്ല. പരിഷ്കരിച്ച ലോട്ടറി ടിക്കറ്റുകളിൽ ഏജന്റുമാർക്ക് സമ്മാനത്തിന്റെ കമ്മിഷനായി കിട്ടുന്നത് ആകെ 2,89,54,440 രൂപയാണ്.

 

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *