മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിൽ നിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു

 മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിൽ നിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു

മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിൽ നിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആൺകുട്ടിക്ക് ജന്മം നൽകുന്നവർക്ക് പശുവിനെ സമ്മാനമായി നൽകുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തിൽ നിന്നെടുക്കുമെന്ന് എംപി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച വിജയ നഗരത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നായിഡുവിന്റെ ഈ പ്രഖ്യാപനം. നായിഡുവിന്റെ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ടിഡിപി നേതാക്കളും പ്രവർത്തകരും ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു. ദക്ഷിണേന്ത്യയിൽ പ്രായമേറിയവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആശങ്ക.സമീപ ഭാവിയിൽ തന്നെ യുവാക്കളുടെ എണ്ണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യുപി, ബിഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് പിന്നിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബാസൂത്രണമെന്ന ആശയത്തിൽ നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു, രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്. ഈ നിലപാടിന്റെ ഭാഗമായി രണ്ടിൽ താഴെ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ടിഡിപി വിലക്കിയിരുന്നു. കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു നേരത്തെ അറിയിച്ചിരുന്നു. പ്രസവസമയത്ത് കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ വനിതാ ജീവനക്കാർക്കെല്ലാം പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *