കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിക്കാഴ്ച നടത്തി

 കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിക്കാഴ്ച നടത്തി

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത് . കേന്ദ്രആരോഗ്യസെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തു. ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശാപ്രവർത്തകരുടെ ഇൻസെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നൽകിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയിൽ ചർച്ചയായത്. ആശമാരുടെ പൊതുവിഷയങ്ങളും പ്രശ്‌നങ്ങളും കേന്ദ്രആരോഗ്യമന്ത്രി വിശദമായി കേട്ടുവെന്ന് വീണാ ജോർജ്ജ് കേരളാ ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. സംസ്ഥാനത്തിന്റെ അഭ്യർഥനകൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ഇൻസെന്റീവ് വർധിപ്പിക്കുന്നതും തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിച്ചു. ഇൻസെന്റീവ് വർധിപ്പിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും പരിശോധിക്കുകയാമെന്നും മന്ത്രി മറുപടി നൽകിയതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *