ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന പോസ്റ്റുമായി സിഖ് തീവ്രവാദി സംഘടന സിഖ് ഫോർ ജസ്റ്റിസ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന പോസ്റ്റുമായി സിഖ് തീവ്രവാദി സംഘടന സിഖ് ഫോർ ജസ്റ്റിസ്.മോദിയുടെ രാഷ്ട്രീയ ശവസംസ്‌കാരം ഫെബ്രുവരി 13-ന് ‘ എന്ന് പറയുന്ന പോസ്റ്ററാണ് സിഖ് ഫോർ ജസ്റ്റിസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
മോദിയുടെ മരണപ്പെട്ട രീതിയിൽ ഉള്ള ചിത്രവും പോസ്റ്ററിൽ ഉണ്ട്. ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അമേരിക്കൻ സന്ദർശനം നടത്തുന്നത് ഫെബ്രുവരി 13 നാണ്. അതിന്റെ പശ്ചാത്തലത്തിലാണ് സിഖ് വിഖടനവാദികളുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പോസ്റ്റിനെതിരെ പരക്കെ വിമർശനമാണ് ഉയരുന്നത്.