9 മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

 9 മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

9 മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു’- സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി സമൂഹികമാധ്യമമായ എക്‌സില്‍ വ്യക്തമാക്കി. ‘അവരുടേത് നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മാനുഷിക പ്രയത്‌നത്തിന്റേയും പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. അവരുടെ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. നേരത്തെ, സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്‌സില്‍ പങ്കുവെച്ചത്. ‘രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകള്‍ അറിയിക്കുന്നതായും മോദി കത്തില്‍ ചൂണ്ടിക്കാട്ടി. തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകള്‍പെറ്റ പുത്രിമാരില്‍ ഒരാളെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *