വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത ക്വാറിക്ക് പിന്നിലെ അഴിമതിയുടെ കഥ

 വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത ക്വാറിക്ക് പിന്നിലെ അഴിമതിയുടെ കഥ

എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിജോ എന്ന വ്യക്തിയുടെ പേരിലുള്ള ക്വാറി, അധികാരികളെ സ്വാധീനിച്ചും, ഇയാളുടെ ഉന്നതതല സ്വാധീനം ഉപയോഗിച്ചും സമ്പാദിച്ചിട്ടുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ, ഇയാളുടെ പേരിലും ഇയാളുടെ ബിനാമിയുടെ പേരിലും എത്ര ക്വാറികള്‍ അനധികൃതമായി വേറെയും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും, ക്വാറി ബിസിനസിന്റെ മറവില്‍ ഇയാള്‍ നടത്തിവരുന്ന അഴിമതികളെ കുറിച്ചും നവഭാരത് ന്യൂസ് അന്വേഷണ പരമ്പര ആരംഭിക്കുന്നു. ഇയാളുടെ ഉന്നത ബന്ധങ്ങളും, ഉദ്യോഗ തലത്തിലും നിയമ തലത്തിലുമുള്ള ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ നടത്തിവരുന്ന അഴിമതികളെ കുറിച്ചും സ്വാധീന ഇടപെടലുകളെ കുറിച്ചും നവഭാരത് ന്യൂസ് അന്വേഷണ പരമ്പരയില്‍ ഉള്‍പ്പെടുത്തുന്നു. കൂടാതെ ഈ വ്യക്തി മറ്റ് ജില്ലകളിലടക്കം നടത്തിയിട്ടുള്ള അനധികൃത ഖനനങ്ങളും, അതുമൂലം സര്‍ക്കാരിന് വന്നിട്ടുള്ള ഭീമമായ നഷ്ടങ്ങളെ കുറിച്ചും, അത് ഇയാള്‍ തന്റെ സ്വാധീനവും ആള്‍ബലവും ഉപയോഗിച്ച് എങ്ങനെയെല്ലാം ഒതുക്കി തീര്‍ത്തുവെന്നും നവഭാരത് ന്യൂസ് തുറന്നുകാട്ടുന്നു. കാത്തിരിക്കുക.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *