താഴെ ചരക്കുവാഗണുകളും മുകളില്‍ യാത്രാ കോച്ചുകളോടുംകൂടിയ ഡബിള്‍ ഡക്കര്‍ തീവണ്ടി നിര്‍മിക്കാനായി റെയില്‍വേ ബോര്‍ഡ് രൂപകല്പന തയ്യാറാക്കിയതായി റിപ്പോർട്ട്

 താഴെ ചരക്കുവാഗണുകളും മുകളില്‍ യാത്രാ കോച്ചുകളോടുംകൂടിയ ഡബിള്‍ ഡക്കര്‍ തീവണ്ടി നിര്‍മിക്കാനായി റെയില്‍വേ ബോര്‍ഡ് രൂപകല്പന തയ്യാറാക്കിയതായി റിപ്പോർട്ട്

ചെന്നൈ: താഴെ ചരക്കുവാഗണുകളും മുകളില്‍ യാത്രാ കോച്ചുകളോടുംകൂടിയ ഡബിള്‍ ഡക്കര്‍ തീവണ്ടി നിര്‍മിക്കാനായി റെയില്‍വേ ബോര്‍ഡ് രൂപകല്പന തയ്യാറാക്കിയതായി റിപ്പോർട്ട്. ചരക്കുഗതാഗതത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണിതെന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും രൂപകല്പന ചെയ്യുക. വാഹനങ്ങളിലൂടെ തുറമുഖങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്ന ചെറിയ കണ്ടെയ്നറുകളും പാര്‍സലുകളും ഡബിള്‍ ഡക്കര്‍ തീവണ്ടിയിലേക്ക് മാറ്റുകയെന്നതാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. കൂടുതല്‍ സാധ്യതകള്‍ അറിയാനും കുറ്റമറ്റരീതിയില്‍ ഇത് നടപ്പാക്കാനും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സ്റ്റേഷനുകളില്‍ പാര്‍സലുകള്‍ ഇറക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് പഠിക്കാനും നിര്‍ദേശിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് തുറമുഖങ്ങളിലേക്കാകും തീവണ്ടി സര്‍വീസ് നടത്തുക. എന്നാൽ കപൂര്‍ത്തല കോച്ച് ഫാക്ടറിയിലാണ് മാതൃക നിര്‍മിക്കുക. പത്ത് കോച്ചുകള്‍ നിര്‍മിക്കുന്നത്. ഒരു കോച്ചിന് നാലുകോടിയാണ് കണക്കാക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളിലാകും പരീക്ഷണ ഓട്ടം നടത്തുക.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *