ശബരിമല ദർശന പുണ്യം തേടി ഒഴുകി എത്തിയ ശബരിമല തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു

 ശബരിമല ദർശന പുണ്യം തേടി ഒഴുകി എത്തിയ ശബരിമല തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു

ശബരിമല: ദർശന പുണ്യം തേടി ഒഴുകി എത്തിയ ശബരിമല തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് (26) മണ്ഡല പൂജ. രാത്രി ഒന്നിന് നട അടയ്ക്കും. തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ഇന്നലെ രാത്രി 11ന് നട അടയ്ക്കുമ്പോഴും ശരംകുത്തി വരെ ക്യു ഉണ്ടായിരുന്നു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനത്തിന് അവസരം ലഭിച്ചു. രാവിലെ 7 ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. ഇനിയും വരുന്നവർക്ക് കാത്തുനിൽപ് ഇല്ലാതെ പടി കയറി ദർശനം നടത്താം. മണ്ഡല പൂജാ ചടങ്ങുകൾ 11.57 നും 12.30 നും മധ്യേ നടക്കും. തങ്കയങ്കി ചാർത്തിയാണ് മണ്ഡല പൂജ. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യ കാർമികത്വം വഹിക്കും. മണ്ഡലപൂജ പ്രമാണിച്ച് ഇന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ട്. വെർച്വൽ ക്യൂ വഴി ആകെ 60,000 പേർക്കും സ്പോട് ബുക്കിങ് വഴി 5000 പേർക്കുമാണ് ദർശനത്തിന് അവസരം. വൈകിട്ട് 7 ന് ശേഷം പമ്പയിൽ നിന്നു തീർഥാടകരെ കടത്തിവിടില്ല. മണ്ഡല കാല തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10 ന് നട അടയ്ക്കും. പിന്നെ മകര വിളക്കിനായി 30 ന് തുറക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *