സിലബസ് ലഘൂകരണം ഗൗരവമായി ചർച്ച ചെയ്യും: മന്ത്രി വി. ശിവൻകുട്ടി

 സിലബസ് ലഘൂകരണം ഗൗരവമായി ചർച്ച ചെയ്യും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ പഠനഭാരം ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.

കേവലം പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കൽ മാത്രമല്ല, മറിച്ച് മാനസികമായ ഭാരം കൂടി കുറയ്ക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു.

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ‘ഇവോൾവിങ് ടെക്സ്റ്റ്’ എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. പാഠഭാഗങ്ങളുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം അറിവ് വർദ്ധിക്കണമെന്നില്ല. കണ്ടൻറ് കൂടുന്നതിലല്ല കാര്യം അത് എക്‌സ്‌പെരിമെന്റൽ ലേണിംഗ് രീതിയിലൂടെ പഠിപ്പിച്ച് ആഴത്തിലുള്ള പഠനം നടക്കുന്നു എന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

പുതുക്കിയ പാഠപുസ്തകങ്ങളെക്കുറിച്ച് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരന്തരം ഫീഡ്ബാക്ക് ശേഖരിക്കുന്നുണ്ട്. ചില വിഷയങ്ങളിൽ ‘കണ്ടന്റ് ലോഡ്’ കൂടുതലാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഇത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *