പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ട്, വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ട്, വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉന്നയിച്ചുകൊണ്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പതിനെട്ടാം പടിയില്‍ പോലീസുകാര്‍ നടത്തിയ ഫോട്ടോഷൂട്ട് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കോടതിയുടെ പ്രതികരണം നിര്‍ണായകമാകും. മുമ്പ് ഈ വിഷയത്തിലടക്കം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഭക്തരില്‍നിന്ന് ശബരിമലയിലെ കടകള്‍ അമിതമായി വില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കേടതിയിലെ ദേവസ്വം ബഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *