ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ ആദ്യ നാലുമണിക്കൂറില്‍ 24592 പേര് ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ ആകെ 80984 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയിരുന്നു. വെര്‍ച്ചല്‍ ക്യു വഴി ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീര്‍ത്ഥാടകര്‍ എത്തണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഭൂരിഭാഗം ആളുകളും സമയം പാലിക്കാതെയാണ് ദര്‍ശനത്തിന് എത്തുന്നത്. ഇത് തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.