വഖഫ് ബില്‍ ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനുമെതിരെ എന്ന് രാഹുല്‍ ഗാന്ധി

 വഖഫ് ബില്‍ ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനുമെതിരെ എന്ന് രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: വഖഫ് ബില്‍ ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനുമെതിരെ എന്ന് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസും ബിജെപിയും നാളെ രാജ്യത്തെ എല്ലാ മതന്യൂനപക്ഷങ്ങളുടേയും ഭൂമികള്‍ തേടിവരുമെന്ന് രാഹുല്‍ അഹമ്മദാബാദില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ വ്യക്തമാക്കി. ജാതി സെന്‍സസ് നടപ്പാക്കണം. എന്നാല്‍ നരേന്ദ്ര മോദി ഇതിനു തയാറാകുന്നില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രധാനമന്ത്രി എന്തുചെയ്തു? തെലങ്കാനയിലെ സര്‍ക്കാര്‍ 42 ശതമാനം സംവരണം നടപ്പാക്കി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാതൃക കാട്ടി. ജാതി സെന്‍സസില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ല എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് ചെറുക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘എതിരാളികളുടെ കൈയില്‍ പണവും ശക്തിയുമുള്ളപ്പോള്‍ ചെറുക്കുക അത്ര എളുപ്പമല്ല. എന്നാല്‍ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്‌നേഹം കൊണ്ടും ആ കുറവുകളെ മറികടക്കാന്‍ ശ്രമിക്കും. രാജ്യത്തിനെതിരേയുള്ള നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേ സാധിക്കൂ എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *