പഹല്‍ഗാം ഭീകരാക്രമണം, ഇതുവരെ കസ്റ്റഡിയില്‍ ആയത് 2800 പേര്‍

ജമ്മു: പഹല്‍ഗം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സഹായിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുമായി ജമ്മു കാശ്മീര്‍ പോലീസ്. ഇതുവരെ 2800 പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന വ്യാപകമായി തിരച്ചില്‍ തുടരുന്നതിനിടെ 90 പേര്‍ക്കെതിരെ പി.എസ്.എ നിയമ പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, പഹല്‍ഗം ഭീകരാക്രമണത്തിന് പിന്നിലെ പ്രതികള്‍ക്കായുള്ള തിരച്ചില്‍ 14-ാം ദിവസവും തുടരുകയാണ്. ഇതിനിടെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നുണ്ട്. യുദ്ധ സമാനമായ സാഹചര്യത്തില്‍ പഞ്ചാബിലെ ഫിറോസ് പൂരില്‍ ഇന്ത്യന്‍ കരസേന മോക്ഡ്രില്‍ നടത്തിയതും ശ്രദ്ധേയമായി.