പ്രൈവറ്റ് ബസില്‍ കര്‍ശന പരിശോധനയ്ക്ക് MVD

സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനാണ് പരിശോധന. കഴിഞ്ഞദിവസം സ്വകാര്യ ബസില്‍നിന്ന് വീണ് കോളേജ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
മോട്ടോര്‍വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ ബസ് ജീവനക്കാരുടെ ഭാഗത്ത് പിഴവുണ്ടെന്നാണു കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യബസുകളിലും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സ്കൂള്‍ തുറന്ന സമയത്ത് സ്കൂള്‍ ബസുകള്‍ക്ക് പരിശോധനകളും ബോധവത്കരണവും നടത്തിയിരുന്നു.
സ്വകാര്യബസുകളില്‍ ഇത്തരത്തിലുള്ള പരിശോധനകളൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിതയാത്ര ഒരുക്കാനാണ് എംവിഡി ലക്ഷ്യമിടുന്നത്. മറ്റു യാത്രക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ യാത്രയെ ബാധിക്കാത്തവിധമായിരിക്കും സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടത്തുന്നത്