കോട്ടയം മെഡിക്കല്‍ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി

 കോട്ടയം മെഡിക്കല്‍ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി

കോട്ടയം മെഡിക്കല്‍ കോളേജിൽ  പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. സര്‍ജിക്കല്‍ ബ്ലോക്കില്‍ ഒ.ടി. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെ.എം.എസ്.സി.എല്‍.- ന് നിര്‍ദേശം നല്‍കി. പാക്‌സ് മെഷീന്‍ എത്രയും വേഗം ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. സര്‍ജിക്കല്‍ ബ്ലോക്കിലെ ടെലിഫോണ്‍ കണക്ഷനുകള്‍ ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ തന്നെ ലഭ്യമാക്കണം. പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി. സൗകര്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരെ നിയമിക്കാനും നിര്‍ദേശം നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജറും കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *