വടക്കൻ കേരളം വരൾച്ചയിലേക്ക്.

 വടക്കൻ കേരളം വരൾച്ചയിലേക്ക്.

കാസർകോട്: വേനൽമഴ മാറിനിൽക്കുന്നത് വടക്കൻ കേരളത്തിൽ വരൾച്ചാഭീഷണിയുയർത്തുന്നു. മധ്യ-തെക്കൻ കേരളത്തിൽ ഭേദപ്പെട്ട മഴ കിട്ടുമ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വേനൽമഴയിൽ വലിയ കുറവാണുണ്ടായത്‌. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ശരാശരി പെയ്യേണ്ട മഴയെക്കാൾ 90 ശതമാനത്തിലധികം കുറവാണ് ഈ ജില്ലകളിൽ കേന്ദ്രകാലവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്. വേനൽമഴ സീസണിൽ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഭേദപ്പെട്ട മഴയാണ് ഈ സീസണൽ പെയ്തത്. 

 

 

Related post