ആഗോള അയ്യപ്പ സംഗമം-തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

 ആഗോള അയ്യപ്പ സംഗമം-തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ  നേരിട്ട് ക്ഷണിച്ച്  ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. തമിഴ്‌നാട് ഹിന്ദു മത-എൻഡോവ്മെന്റ് മന്ത്രി ശ്രീ. പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി ശ്രീ. എൻ. മുരുഗാനന്ദം, ഐ.എ.സി., ടൂറിസം, സാംസ്‌കാരിക, എൻഡോവ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന്.ദേവസ്വം സെക്രട്ടറി ശ്രീ. എം. ജി. രാജമാണിക്യം, ഐ.എ.സി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ. പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.

ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മുഖ്യതിഥിയായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുക. കർണ്ണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള  മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ്, തുടങ്ങിയവരെ ഉൾപ്പെടുത്തി ആചാര  അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *