ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു

 ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു

മുംബൈ: c. പർഭണി റെയിൽവേ സ്റ്റേഷനു സമീപം ഭരണഘടനാ സ്തൂപം തകർത്തതിനെ തുടർന്ന് അംബേദ്കറിന്റെ അനുയായികൾ നടത്തിയ സമരത്തിലെ അക്രമത്തിന്റെ പേരിൽ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുൾപ്പെട്ട സോമനാഥ് സൂര്യവംശി എന്ന യുവാവാണ് കസ്റ്റഡിയിൽ മരിച്ചത്. സോമനാഥിന്റെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു. ബീഡ് ജില്ലയിൽ കൊല്ലപ്പെട്ട ഗ്രാമ മുഖ്യന്റെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. കേസിൽ എൻസിപി പ്രാദേശിക നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും രാഹുലിന്റെ സന്ദർശനം രാഷ്ട്രീയലക്ഷ്യത്തോടെ ആണെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *