അശമന്നൂരിലെ വ്യവസായ ശാലകളില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: അശമന്നൂര്‍ പഞ്ചായത്തിലെ വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഇവിടെ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും പ്രദേശവാസികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നെന്നും പരാതിപ്പെട്ട് പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ കര്‍മസമിതി ഉള്‍പ്പെടെ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരുപ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു ജില്ലാ ഫയര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കണം. അനുമതി അനുസരിച്ചുള്ള വൈദ്യുതി ഉപയോഗമാണോയെന്നും അനധികൃത വൈദ്യുതി ഉപയോഗം മൂലം അപകട സാധ്യതയുണ്ടോയെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അറിയിക്കണം. തൊഴിലാളികളെ നിയോഗിക്കുന്നതു സംബന്ധിച്ചു ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലം സന്ദര്ശിപ്പു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് നല്‍കണം. ഡിസംബര്‍ 9ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.