പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂൺ നീക്കം ചെയ്യാൻ തമിഴ് മാധ്യമം വികടൻ അധികൃതരോട് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതി

(c)PragMatrix
പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂൺ നീക്കം ചെയ്യാൻ തമിഴ് മാധ്യമം വികടൻ അധികൃതരോട് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതി, മാസികയുടെ വെബ്സൈറ്റിന് ഏർപ്പെടുത്തിയ വിലക്കു നീക്കാൻ വാർത്താവിതരണ മന്ത്രാലയത്തോട് നിർദേശിച്ചു. ഉത്തരവിനു പിന്നാലെ കാർട്ടൂൺ നീക്കം ചെയ്തതായി വികടൻ വ്യക്തമാക്കി. കാർട്ടൂൺ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്നതാണ് എന്ന് വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ, കാർട്ടൂൺ നീക്കം ചെയ്താൽ വിലക്കു നീക്കുമെന്ന് അറിയിച്ചിരുന്നു. കാർട്ടൂണിന്റെ ഉള്ളടക്കം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കട്ടി.