വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. സ്ഥാപിച്ച സ്റ്റേഷനുകൾ ഭൂരിപക്ഷവും പ്രയോജനരഹിതം

വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. സ്ഥാപിച്ച സ്റ്റേഷനുകൾ ഭൂരിപക്ഷവും പ്രയോജനരഹിതം. പുതിയ വാഹനങ്ങളുടെ ബാറ്ററി സംഭരണശേഷിക്കനുസൃതമായി ചാർജിങ്ങിന് സ്റ്റേഷനുകൾ നവീകരിക്കാത്തതാണു ബുദ്ധിമുട്ട്. സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ ഉണ്ട്. കെ.എസ്.ഇ.ബി.യാണ് ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാനത്തെ നോഡൽ ഏജൻസി. ഇതിന്റെയടിസ്ഥാനത്തിൽ, 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 1,169 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു. എന്നാൽ, പുതിയ വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇവ പ്രാപ്തമല്ല . അടുത്തിടെ സർക്കാരിന്റെ വൈദ്യുത വാഹനങ്ങൾക്കുൾപ്പെടെ ചാർജ് ചെയ്യാൻ പറ്റാത്ത ഗതികേടുണ്ടായി. ഇത്തരം സാഹചര്യങ്ങളിൽ സ്റ്റേഷനുകളിൽ പ്രതിഷേധമെഴുതിവെക്കുന്ന സ്ഥിതിയും ഉണ്ട്.