സാധാരണക്കാരെ നിത്യജീവിതത്തില്‍ നിര്‍മിതബുദ്ധി ടൂളുകള്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്ന ഓണ്‍ലൈന്‍ പരിശീലനപദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ തുടക്കം കുറിക്കുന്നു

സാധാരണക്കാരെ നിത്യജീവിതത്തില്‍ നിര്‍മിതബുദ്ധി ടൂളുകള്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്ന ഓണ്‍ലൈന്‍ പരിശീലനപദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ തുടക്കം കുറിക്കുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസന്‍ഷ്യല്‍സ്’ എന്ന ഓണ്‍ലൈന്‍ കോഴ്സില്‍ വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമേ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസും ഉണ്ടാകും. ഓഫീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ. ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എന്‍ജിനീയറിങ്, റെസ്‌പോണ്‍സിബിള്‍ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യിതിരിക്കുന്നത്. നേരത്തേ 80,000 സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്സ്. www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2500 പേരേയാണ് ഒന്നാം ബാച്ചില്‍ ഉള്‍പ്പെടുത്തുക. മാര്‍ച്ച് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ജി.എസ്.ടി. ഉള്‍പ്പെടെ 2360 രൂപ ഫീസ് രജിസ്ട്രേഷന്‍ സമയത്ത് ഓണ്‍ലൈനായി അടയ്ക്കണം. ക്ലാസുകള്‍ ആരംഭിക്കുന്നത് മാര്‍ച്ച് 10-ന് ആണ്. അതോടൊപ്പം വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.