കേരള വനം വികസന കോർപ്പറേഷനിൽ കോടതി ഉത്തരവ് പ്രകാരം, വിരമിക്കൽ തീയതിക്കുശേഷവും സർവീസിൽ തുടർന്ന ഉദ്യോഗസ്ഥൻ പുറത്ത്

 കേരള വനം വികസന കോർപ്പറേഷനിൽ കോടതി ഉത്തരവ് പ്രകാരം, വിരമിക്കൽ തീയതിക്കുശേഷവും സർവീസിൽ തുടർന്ന ഉദ്യോഗസ്ഥൻ പുറത്ത്

കേരള വനം വികസന കോർപ്പറേഷനിൽ കോടതി ഉത്തരവ് പ്രകാരം, വിരമിക്കൽ തീയതിക്കുശേഷവും സർവീസിൽ തുടർന്ന ഉദ്യോഗസ്ഥൻ പുറത്ത്. തൃശ്ശൂർ ഡിവിഷണൽ മാനേജർ ടി.കെ. രാധാകൃഷ്ണനെയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കെഎഫ്ഡിസി ഡയറക്ടർ ബോർഡ് സർവീസിൽനിന്ന് ഒഴിവാക്കിയത്. കെഎഫ്ഡിസിയിലെ പെൻഷൻ പ്രായം 58-ൽനിന്ന് 60 വയസ്സായി ഉയർത്താനാകില്ലെന്ന് ഒക്ടോബർ എട്ടിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ ബോധിപ്പിച്ചശേഷമാണ്, സർവീസിൽ തുടർന്നയാളെ ഒഴിവാക്കാൻ അനുമതി കിട്ടിയത്. കോടതി ഉത്തരവ് കിട്ടിയതിനു പിന്നാലെ ഉദ്യോഗസ്ഥനെ ഒഴിവാക്കി ഉത്തരവിറക്കിയതായി മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ വ്യക്തമാക്കി . വിരമിക്കൽ പ്രായം 60 ആയി ഉയർത്തണമെന്നു കാട്ടി സിഐടിയു മുൻ നേതാവായ ടി.കെ. രാധാകൃഷ്ണൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കെഎഫ്ഡിസി കൈക്കൊണ്ട തീരുമാനങ്ങൾ വിവാദമായിരുന്നു. ഒരാളിന്റെ കത്തുമാത്രം ആധാരമാക്കി വിഷയം ഡയറക്ടർ ബോർഡ് രണ്ടുതവണ ചർച്ചചെയ്യുകയും തൊഴിലാളി യൂണിയനുകളുടെ യോഗം വിളിക്കുകയും ചെയ്തു. . സർക്കാർ തീരുമാനംവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ‘വിരമിച്ച’യാൾക്ക് തുടരാൻ അവസരം നൽകിയെന്നു കാട്ടി ബോർഡിലെ സിപിഎം പ്രതിനിധി കെ.എസ്. ജ്യോതി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥനെ ഒഴിവാക്കിയത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *