കണ്ണൂരിൽ അഴീക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടെ അപകടം

കണ്ണൂരിൽ അഴീക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടെ അപകടം. അഞ്ചുപേർക്ക് പരുക്കേറ്റു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് അമിട്ട് വീണ് പൊട്ടിയതാണ് അപകട കാരണം. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബപ്പിരിയൻ തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത് .