അടുത്ത അഞ്ച് വർഷത്തിനിടയിൽ അമേരിക്കയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടെ പ്രധാമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി

 അടുത്ത അഞ്ച് വർഷത്തിനിടയിൽ അമേരിക്കയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടെ പ്രധാമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി

അടുത്ത അഞ്ച് വർഷത്തിനിടയിൽ അമേരിക്കയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടെ പ്രധാമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും.. ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും. 2030 ആകുമ്പോഴേക്കും യുഎസുമായുള്ള വ്യാപാരം ഇരട്ടിയാക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് തുടങ്ങും’ മോദി പറഞ്ഞു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘സൈനികവ്യാപാരം വർധിപ്പിക്കും. എഫ് 35 അടക്കമുള്ള വിമാനങ്ങൾ ഇന്ത്യയ്ക്കു നൽകും. ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു.’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *