ഒരു വർഷത്തിലേറെയായി പ്രത്യേക ചുമതലകൾ ഏറ്റെടുക്കാതെ എഐസിസി ജനറൽ സെക്രട്ടറി മാത്രമായി തുടരുന്ന പ്രിയങ്ക ഗാന്ധിക്കു പുതിയ ദൗത്യം നൽകുന്നതിൽ കോൺഗ്രസിൽ ചർച്ച സജീവമായി

 ഒരു വർഷത്തിലേറെയായി പ്രത്യേക ചുമതലകൾ ഏറ്റെടുക്കാതെ എഐസിസി ജനറൽ സെക്രട്ടറി മാത്രമായി തുടരുന്ന പ്രിയങ്ക ഗാന്ധിക്കു പുതിയ ദൗത്യം നൽകുന്നതിൽ കോൺഗ്രസിൽ ചർച്ച സജീവമായി

ന്യൂഡൽഹി: ഒരു വർഷത്തിലേറെയായി പ്രത്യേക ചുമതലകൾ ഏറ്റെടുക്കാതെ എഐസിസി ജനറൽ സെക്രട്ടറി മാത്രമായി തുടരുന്ന പ്രിയങ്ക ഗാന്ധിക്കു പുതിയ ദൗത്യം നൽകുന്നതിൽ കോൺഗ്രസിൽ ചർച്ച സജീവമായി. ഇതുമായി ബന്ധപ്പെട്ട് പ്രിയങ്ക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി എന്നാണ് സൂചന. പ്രിയങ്ക താൽപര്യപ്പെടാതിരുന്നതോടെയാണു തീരുമാനം നീണ്ടത്. എന്നാൽ, ഇതു സംഘടനയുടെ നവീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കെ, പ്രിയങ്ക പുതിയ ചുമതല ഏറ്റെടുക്കുന്നതു പാർട്ടിക്ക് ഉന്മേഷം നൽകുമെന്നു മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുകയും ചെയ്തു. രാജ്യത്തെ തിരഞ്ഞെടുപ്പുകൾക്കെല്ലാമായി പാർട്ടിയെ ഒരുക്കുന്നതിനു പ്രത്യേക വിഭാഗത്തിനു രൂപംനൽകാൻ ഉദയ്പുർ ചിന്തൻ ശിബിരത്തിൽ തീരുമാനമെടുത്തിരുന്നു. ഇത് ഇപ്പോഴും നടപ്പാക്കിയിട്ടില്ല. പ്രിയങ്കയ്ക്ക് ഈ ചുമതല നൽകുന്നതും പരിഗണനയിലുണ്ട്. കോൺഗ്രസിന് ആശയപരമായ ബലവും സ്ഥിരതയും നൽകുന്ന പ്രവർത്തനം രാഹുൽ ഗാന്ധി മുന്നോട്ടുകൊണ്ടുപോകുമ്പോൾ തിര‍ഞ്ഞെടുപ്പൊരുക്കത്തിനുള്ള സമിതിക്ക് പ്രിയങ്ക എന്ന ആലോചന പാർട്ടിയിലുണ്ട്. പാർട്ടിയിൽ സുപ്രധാന ചുമതല പ്രിയങ്ക നിർവഹിക്കണം എന്ന ആവശ്യം ഖർഗെ പലപ്പോഴായി സോണിയയ്ക്കു മുന്നിൽ വച്ചിട്ടുണ്ട്. 2019 ൽ സജീവ രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്കയ്ക്ക് എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ആദ്യം ചുമതല ലഭിച്ചത് യുപിയിലാണ്. എന്നാൽ അവിടെ നടത്തിയ ഇടപെടലുകൾ പരാജയപ്പെടുകയും തിരിച്ചടികൾ നേരിടുകയും ചെയ്തതോടെയാണ് അവർ ചുമതല ഒഴിഞ്ഞത്. പിന്നീടു മറ്റ് ചുമതലകൾ ഏറ്റെടുത്തിരുന്നില്ല.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *