സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം, രാഹുൽ ഗാന്ധിക്ക് വിശദ വാദം സമർപ്പിക്കാൻ കോടതി അനുമതി നൽകി

സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വിശദ വാദം സമർപ്പിക്കാൻ പുണെ പ്രത്യേക കോടതി അനുമതി നൽകി. വിചാരണയുടെ സ്വഭാവം മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയാണ് കോടതി അംഗീകരിച്ചത് . ഇതോടെ, ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ വിശദമായി വാദിക്കാനാവും. ലണ്ടനിലെ രാഹുലിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം പരാതിക്കാരനായ സവർക്കറുടെ സഹോദരന്റെ കൊച്ചുമകൻ സത്യകി സവർക്കർ തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 25ന് കേസിൽ വിശദമായി വാദം കേൾക്കും.