മുംബൈ-ഗോവ ഹൈവേയുടെ നിർമാണം നാല് മാസത്തിനകം പൂർത്തീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : മുംബൈ-ഗോവ ഹൈവേയുടെ നിർമാണം നാല് മാസത്തിനകം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നേരത്തെ മുംബൈ-ഗോവ ഹൈവേ ജൂണിൽ പ്രവർത്തനക്ഷമമാകുമെന്നായിരുന്നു റോഡ്, ഗതാഗതമന്ത്രിയായ നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. മുംബൈയിൽനിന്ന് ഗോവയിലേക്ക് നിലവിലുള്ള 12 മണിക്കൂർ യാത്രാസമയം ആറ് മണിക്കൂറായി പുതിയ ഹൈവേ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-ഗോവ ഹൈവേയിൽ ടോൾബൂത്തുകൾക്കു പകരം, ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് സംവിധാനം നടപ്പാക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. ടോൾബൂത്തുകൾ ഇല്ലാതാകുന്നതോടെ ഹൈവേ യാത്ര സുഗമമായി അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.