ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ മുന്നോട്ട്

 ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ മുന്നോട്ട്

കോട്ടയം: ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ മുന്നോട്ട് . കോട്ടയത്ത് ഈരയിൽ കടവിൽ ആൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന സംഘടനാ പ്രഖ്യാപനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ. മാത്യവിന്റെ നേതൃത്വത്തിലാണ് ഈ നീക്കം. യോഗത്തിൽ തുഷാർ വെള്ളപ്പള്ളി പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെന്നാണ് സൂചന.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *