വഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി

 വഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി

വഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി. ഏപ്രില്‍ 20-ാം തീയതി മുതല്‍ മേയ് മാസം അഞ്ചാം തീയതിവരെ പ്രചാരണം നടത്തും. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നിർദ്ദേശം നൽകി. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫിനെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് വഖഫ് നിയമത്തിന്റെ ഗുണവശങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും പ്രചാരണ പരിപാടികള്‍ നടത്തും. പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയതലത്തില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കാനും തീരുമാനമായി. പ്രചാരണ പരിപാടികളില്‍ പറയേണ്ട വഖഫിന്റെ ഗുണഗണങ്ങളെ കുറിച്ച് വര്‍ക്ക്‌ഷോപ്പില്‍ വിശദീകരിക്കും. പ്രചാരണത്തിന് ദേശീയതലത്തില്‍ ഒരു സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലായിരിക്കും പ്രചാരണ സമതിയുടെ പ്രവര്‍ത്തനം. അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *