കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മോഡൽ മാത്രമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

 കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മോഡൽ മാത്രമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മോഡൽ മാത്രമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി . സംസ്ഥാനത്ത് ഇനി വരാൻ പോകുന്നത് ഒരു വികസിത കേരളം മോഡലാണ്. പത്താം വർഷത്തിലേക്കു കടക്കുന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ എൻഡിഎ സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനമോ, പുതിയ പദ്ധതിയോ നടപ്പാക്കിയിട്ടില്ല. നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ ഫോട്ടോ ഒട്ടിച്ച് പേര് മാറ്റി സംസ്ഥാന സർക്കാരിന്റെ പദ്ധതിയായി കാണിക്കുക മാത്രമാണ് നടക്കുന്നത്. തീരദേശത്തെ കടലാക്രമണം, മലയോര കർഷകരുടെ പ്രശ്‌നങ്ങൾ, യുവാക്കളുടെ വിദ്യാഭ്യാസ അവസരങ്ങളുടെ പ്രശ്‌നങ്ങൾ, ദലിത് സുരക്ഷ ഇവയൊന്നും തന്നെ പരിഹരിച്ചിട്ടില്ല. പിന്നെ ഒൻപത് കൊല്ലത്തെ ഭരണത്തിന്റെ പേരിൽ എന്താണ് സർക്കാർ ആഘോഷിക്കാൻ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കഴിഞ്ഞ ഒൻപത് വർഷത്തെ ദുർഭരണത്തിന്റെ ഫലം അനുഭവിക്കുന്നത് യുവാക്കളും കർഷകരും മത്സ്യത്തൊഴിലാളികളും ആശാവർക്കർമാരും കെഎസ്ആർടിസി ജീവനക്കാരുമാണ്. മാറ്റം വേണമെന്ന് ജനങ്ങൾ വ്യക്തമാക്കി . അവർക്കു വേണ്ടത് വികസനം, തൊഴിൽ, നിക്ഷേപം, അവസരങ്ങളുടെ മോഡലാണ്. നരേന്ദ്രമോദിയുടെ മോഡലാണ് ജനങ്ങൾക്ക് ആവശ്യം. വികസിത കേരളം മോഡൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വയ്ക്കുകയാണ്. ഇനി ജനങ്ങളാണ് തീരുമാനിക്കേണ്ടത് എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *