ട്രെയിനില്‍ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാക്കി അധികൃതർ

 ട്രെയിനില്‍ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാക്കി അധികൃതർ

കോഴിക്കോട്: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാക്കി റെയില്‍വേ. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ അധികൃതര്‍ നിർദ്ദേശം നല്‍കി. പഹല്‍ഗാമിന്റെയും തുടര്‍സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുനേരേ കര്‍ശന ശിക്ഷാനടപടിയുണ്ടാവുമെന്നും ഉത്തരവില്‍ കൂട്ടിച്ചേർത്തു. എന്നാൽ നേരിട്ടോ ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റെടുക്കുന്നതിന് തിരിച്ചറിയല്‍രേഖ കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍, യാത്രാവേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍രേഖ വേണം. ടിക്കറ്റ് പരിശോധകരും റെയില്‍വേ പോലീസും ആര്‍പിഎഫും പരിശോധന നടത്തും. പ്രധാന സ്റ്റേഷനുകളില്‍ പ്രവേശനകവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയല്‍രേഖ പരിശോധിക്കുന്നുണ്ട്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *