വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ സജീവമായിരിക്കെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ

 വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ സജീവമായിരിക്കെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ

വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ സജീവമായിരിക്കെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ചൊവ്വാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറുടെ നേതൃത്വത്തിൽ നിർണായക യോഗം ചേരും. ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഈ യോഗത്തിൽ ഉണ്ടായേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിളിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിർമാണ വകുപ്പിലെയും സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ലെജിസ്ലേറ്റീവ് സെക്രട്ടറി രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ എന്നിവരും മാർച്ച് 18ന് ചേരുന്ന ചർച്ചയുടെ ഭാഗമാകും. പല സംസ്ഥാനങ്ങളിലും വോട്ടർ നമ്പറിൽ ക്രമക്കേട് സംഭവിച്ചതായും ഇരട്ട വോട്ടർ ഐഡി നമ്പർ ആരോപണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരമൊരു നീക്കം നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള എല്ലാ നീക്കവും നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിർദേശം നൽകിയതിനു പിന്നാലെയാണ് ഉന്നതതല ചർച്ചകൾ നടക്കുന്നത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *