കാത്തിരിപ്പുകൾക്ക് ശേഷം,സസ്പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

കാത്തിരിപ്പുകൾക്ക് ശേഷം,സസ്പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. തുടർന്ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് ബിജെപി അധികൃതർ. പത്തു വർഷത്തെ എഎപി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഡൽഹി ഭരണം പിടിച്ചെങ്കിലും ഫലപ്രഖ്യാപനം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ പ്രധാനമായും, പർവേഷ് വർമ,ആശിഷ് സൂദ്,വിജേന്ദർഗുപ്ത,സതീഷ് ഉപാധ്യായ,ശിഖ റോയ്,രേഖാ ഗുപ്ത എന്നി ആറുപേരാണുള്ളത്.