അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് രാജ്ഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകമുയരും

അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് രാജ്ഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകമുയരും. ഇവിടെ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ 900 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്മാരകനിര്‍മാണത്തിന് സമ്മതമാണെന്ന് മന്‍മോഹന്റെ കുടുംബാംഗങ്ങള്‍ സർക്കാരിനോട് വ്യക്തമാക്കി.. അദ്ദേഹത്തിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും മക്കളായ ഉപീന്ദര്‍ സിങ്ങും ദമന്‍ സിങ്ങും കഴിഞ്ഞയാഴ്ച സ്ഥലം സദർശിച്ചു. തുടര്‍ന്ന് സര്‍ക്കാരിന് അവര്‍ ഔദ്യോഗികമായി സമ്മതപത്രം കൈമാറി. യമുനാതീരത്തെ നിഗംബോധ്ഘട്ടിലാണ് മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം നടത്തിയത്. രാഷ്ട്രീയ സ്മൃതിസ്ഥല്‍ സമാധി കോംപ്ലക്സില്‍ രണ്ട് പ്ലോട്ടുകളാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതിലൊന്ന്, അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്മാരകത്തിനായി അനുവദിച്ചു. ഒന്‍പത് സമാധിസ്ഥലങ്ങളാണ് രാഷ്ട്രീയ സ്മൃതിസ്ഥലില്‍. എല്ലാ സ്മൃതികുടീരങ്ങള്‍ക്കും ഒരേ ശില്പമാതൃകയാണ്. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെയും മുന്‍രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്റെയും സ്മാരകങ്ങള്‍ക്ക് മധ്യത്തിലായാണ് മന്‍മോഹന്റെ സ്മാരകത്തിന് കണ്ടുവെച്ചിരിക്കുന്ന സ്ഥലം. ഇരുവശങ്ങളിലുമായി മുന്‍രാഷ്ട്രപതിമാരായ ഗ്യാനി സെയില്‍സിങ്ങിന്റെയും പ്രണബ് മുഖര്‍ജിയുടെയും സ്മാരകങ്ങള്‍. ട്രസ്റ്റിനാണ് സ്ഥലമനുവദിക്കുക. സ്മാരകനിര്‍മാണത്തിനായി ട്രസ്റ്റിന് 25 ലക്ഷം രൂപയുടെ ഒറ്റത്തവണ ഗ്രാന്റിന് അപേക്ഷിക്കാം. ഭയായിരുന്നു.