രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യിതു. പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോൾ മാസം നിശ്ചിത തുക പെൻഷനായി ലഭിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സർക്കാരിന്റെ നിരവധി പെൻഷൻ പദ്ധതികൾ നിലവിലുണ്ട് . നിക്ഷേപകന് 60 വയസ് കഴിഞ്ഞാൽ മാസം 3000 രൂപ ലഭിക്കുന്ന, കർഷകർക്കുള്ള പ്രധാൻമന്ത്രി കിസാൻ മന്ദൻ യോജന പദ്ധതിയുമുണ്ട്