നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

 നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡൽഹി എയിംസിലെത്തി ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ചത്. എത്രയും വേ​ഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി സന്ദർശനത്തിന് ശേഷം നരേന്ദ്രമോ​ദി എക്സിൽ കുറിച്ചു. ആശുപത്രി സന്ദർശിച്ച് ഉപരാഷ്ട്രപതിയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു, പ്രധാനമന്ത്രി എക്സിൽ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതിയെ ഡോക്ടർ രാജീവ് നാ​ര​ഗിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *