അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരചുങ്കം, ഇറക്കുമതി നികുതി എന്നിവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പൂർണ്ണമായി തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

Congress leader Rahul Gandhi
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരചുങ്കം, ഇറക്കുമതി നികുതി എന്നിവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പൂർണ്ണമായി തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൈന 4,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയെന്നും ഈ വിഷയങ്ങളിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലോക്സഭയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 26 ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്ക പെട്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകർത്തുകളയും. വാഹന വ്യവസായം, ഫാർമസ്യൂട്ടിക്കൽ വ്യവസായം, കൃഷി എന്നിവയെല്ലാം ഇതേ തുടർന്ന് അപകടത്തിൽ പെടും. നമ്മുടെ ഭൂമി വിഷയത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്. അമേരിക്ക നമ്മുടെ മേൽ ചുമത്തി തീരുവയെ കുറിച്ച് എന്താണ് പറയാനുള്ളത്’, രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. കേന്ദ്ര സർക്കാർ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയാണെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ‘ചൈന കയ്യേറിയ 4000 ചതുരശ്ര കിലോമീറ്റർ ഭൂമിയുടെ വിഷയത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ് എന്റെ ചോദ്യം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചൈനയ്ക്ക് കത്തെഴുതിയത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ചൈനീസ് അംബാഡറാണ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നമ്മുടെ ആൾക്കാർ ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.