കൊച്ചി : കളമശ്ശേരിയിൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പ്രതിരോധ ബോധവൽക്കരണ നടപടികൾ നഗരസഭ ഊർജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അതേ സമയം, എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗം വ്യാപിക്കുകയാണ്. പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുളളവരെ ചികിത്സ നൽകി നിരീക്ഷണത്തിലാക്കി കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്.
admin
May 2, 2024
സനാതന ധർമ്മ സംരക്ഷണ സമിതി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മീഡിയ സ്ഥാപനമാണ് നവ ഭാരത് ന്യൂസ്, ഒരു സംഘടന ഒരിക്കലും സമൂഹത്തോടുള്ള അതിൻ്റെ ഉത്തരവാദിത്തങ്ങൾ അവഗണിക്കരുത്, സമൂഹത്തിൻ്റെ പ്രയോജനത്തിനായി ആവശ്യമായ നടപടികൾ കൈക്കൊള്ളണം. നവ ഭാരത് ന്യൂസ് മറ്റു പല പത്രങ്ങളെയും പോലെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചില ഉത്തരവാദിത്തങ്ങളും സാമൂഹിക സംരംഭങ്ങളും ഏറ്റെടുത്തിട്ടുണ്ട്. നവ ഭാരത് ന്യൂസ് ഡിജിറ്റൽ ലോകത്തേക്ക് കടക്കുകയാണ്, അതിനാൽ വാർത്തകൾ അവരുടെ സൗകര്യാർത്ഥം കൃത്യസമയത്ത് വായനക്കാരിൽ എത്തുന്നു. എല്ലാ സോഷ്യൽ മീഡിയ […]