ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോകഅയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തിൽ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന്റെ […]
ന്യൂഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്താനും തുടർ സൈനിക നടപടികളെ കുറിച്ചു ചർച്ചചെയ്യാനുമാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കറാച്ചി തീരത്ത് പാക്കിസ്ഥാൻ കൂടുതൽ സൈനിക വിന്യാസം നടത്തുന്നതായി വിവരങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച സുപ്രധാനമാണ്.
പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട്
ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട് പ്രമേയം പാസാക്കി. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ജഡ്ജിമാരും അഭിഭാഷകരും റജിസ്ട്രി ജീവനക്കാരും 2 മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച കോടതി, സംഭവത്തിന് ഇരയായവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്യം നിലകൊള്ളുന്നതായും പറഞ്ഞു. സംഭവത്തെ അപലപിച്ച് സുപ്രീം കോടതിയിലെ അഡ്വക്കറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും പ്രമേയം പാസാക്കിയതായി അധ്യക്ഷൻ വിപിൻ നായർ വ്യക്തമാക്കി. ഇന്നലെ സുപ്രീം കോടതിയുടെ മുന്നിൽ […]
പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ബില്ലിനെതിരേ കോൺഗ്രസ്, മജ്ലിസ് പാർട്ടി നേതാക്കൾ സുപ്രീംകോടതിയിൽ ഹർജി നൽകുകയും ബില്ലിൽ ഒപ്പുവെക്കരുതെന്നഭ്യർഥിച്ച് മുസ്ലിംലീഗ് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോർഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. ലോക്സഭയില്‍ 288 എംപിമാര്‍ അനുകൂലമായി […]
മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ
മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ കേസ് എടുക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, സംഘടിത കുറ്റകൃത്യം ചെയ്യുന്നവർ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വ്യാജ പരാതി ഉന്നയിക്കാറുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്യിതു. ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് മജിസ്ട്രേറ്റിന് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗമോ, പോലീസ് റിപ്പോർട്ടോ പരിഗണിക്കേണ്ടതില്ലെന്ന് […]
മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി
ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു. ദുരന്ത സമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് ( എൻ.ഡി.ആർ.എഫ്) വഴി 215 കോടി രൂപ നൽകി. മന്ത്രിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ […]
കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് പുതിയ തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസീടാക്കിയിരുന്നില്ല. തദ്ദേശവകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് കൈകാര്യംചെയ്യുന്നത്. സെര്‍വര്‍ സൂക്ഷിപ്പ്, മൊഡ്യൂള്‍ വികസിപ്പിക്കല്‍, സാങ്കേതിക ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ചെലവുവരുന്നതിനാലാണ് ‘ഫീസീടാക്കാനുള്ള തീരുമാനം. അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ സേവനഫീസിനുപുറമേ, ഡിജിറ്റല്‍ ചെലവിനുള്ള ഫീസ് വേറെയും നൽകണം.
കാരയ്ക്കല്‍ തിരുനള്ളാര് ശനീശ്വരക്ഷേത്രത്തിന്റെപേരില്‍ വ്യാജ വെബ്സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്
കാരയ്ക്കല്‍ തിരുനള്ളാര് ശനീശ്വരക്ഷേത്രത്തിന്റെപേരില്‍ വ്യാജ വെബ്സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്. പൂജകള്‍, അര്‍ച്ചനകള്‍ എന്നിവയുടെ പേരില്‍ വിദേശത്ത് താമസിക്കുന്ന ഭക്തരില്‍ പണം തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ മാതൃകയില്‍ത്തന്നെയായിരുന്നു വ്യാജസൈറ്റും. വര്‍ഷങ്ങളായി ഇത് പ്രവര്ത്തിച്ചിരുന്നെന്നാണ് കരുതുന്നത്. ക്ഷേത്രം അധികൃതർ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലെ തിരുനള്ളാര് ക്ഷേത്രം ഏറെ പ്രശസ്തമാണ്. പ്രശസ്തമായാ ഈ ക്ഷേത്രത്തിൽ തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്. ഇതരസംസ്ഥാനത്തും വിദേശങ്ങളിലും താമസിക്കുന്നവരെ […]
മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുക്കെന്ന് റിപ്പോർട്ട്. പ്രയാഗ്രാജിലേക്ക് കടക്കാൻ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് മധ്യപ്രദേശിലെ മൈഹാര്‍ പോലീസ് വ്യക്തമാക്കി. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. തിരക്ക് കാരണം പ്രയാഗ്രാജ് സംഘം റെയില്‍വേ സ്റ്റേഷന് ഫെബ്രുവരി 14 വരെ അടച്ചിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്നാരോപിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഗസാധാരണ തീര്‍ഥാടകര്‍ മനുഷ്യരല്ലേ? അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു. ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ […]
ഇലക്ട്രിക് വാഹന വിപണനരംഗത്ത് കേരളത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും: മന്ത്രി പി. രാജീവ്
ഇലക്ട്രിക് വാഹന വിപണിയിലെ കേരളത്തിന്റെ മുന്നേറ്റം ആ മേഖലയിലെ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ടാറ്റയുടെ ഇലക്ട്രിക് കാർ വിപണനത്തിന്റെ 20 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന കണക്ക് ഇലക്ട്രിക് വാഹന വിപണിയിലെ മുന്നേറ്റം കാണിക്കുന്നു. നാലിലൊരു കുടുംബത്തിന് നിലവിൽ കാറുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്തെ കേരളത്തിന്റേയും രാജ്യത്തിന്റേയും ഓട്ടോമോട്ടീവ് വ്യവസായങ്ങളുടെ […]