അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. രാജ്യത്തെ 438 സംരക്ഷിത വനമേഖലകളില്‍ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് […]
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്ക് മറുപടി നല്‍കണമെന്നും ഇന്ത്യയ്ക്ക് എതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടും പാക്കിസ്ഥാന് പിന്തുണ അറിയിച്ച് പ്രസ്താവന ഇറക്കി അല്‍ഖ്വയ്ദ. പാക്കിസ്ഥാനുമേല്‍ ഇന്ത്യ നടത്തിയത് കടന്നാക്രമണമാണ്. ഈ നടപടിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കണം. ഇന്ത്യയ്ക്ക് എതിരെ ജിഹാദ് നടത്തണം എന്നിങ്ങനെയടങ്ങുന്ന പ്രസ്താവനയാണ് ഭീകര സംഘടന പുറത്തുവിട്ടത്. അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ സബ്കോണ്ടിനന്റ് എന്ന പേരിലാണ് പ്രസ്താവന പ്രചരിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘടനകളെ ഒന്നിപ്പിക്കുന്നതിനുള്ള അല്‍ഖ്വയ്ദയുടെ നീക്കമായാണ് പ്രസ്താവനയെ വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നോക്കി […]
ജമ്മു: പഹല്‍ഗം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സഹായിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുമായി ജമ്മു കാശ്മീര്‍ പോലീസ്. ഇതുവരെ 2800 പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന വ്യാപകമായി തിരച്ചില്‍ തുടരുന്നതിനിടെ 90 പേര്‍ക്കെതിരെ പി.എസ്.എ നിയമ പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, പഹല്‍ഗം ഭീകരാക്രമണത്തിന് പിന്നിലെ പ്രതികള്‍ക്കായുള്ള തിരച്ചില്‍ 14-ാം ദിവസവും തുടരുകയാണ്. ഇതിനിടെ പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നുണ്ട്. യുദ്ധ സമാനമായ സാഹചര്യത്തില്‍ പഞ്ചാബിലെ ഫിറോസ് പൂരില്‍ ഇന്ത്യന്‍ കരസേന […]
കൊച്ചി: ലൈസൻസ് ഇല്ലാതെ അനാഥാലയം പ്രവർത്തിക്കുന്നതായി പരാതി. എറണാകുളം കാലടിയിൽ സായി ശങ്കര ശാന്തി കേന്ദ്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനതിരെയാണ് പരാതി. ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും വ്യാജ രേഖയുണ്ടാക്കി സ്ഥാപനം പ്രവർത്തിക്കുന്നതായാണ് ആരോപണം. സെപ്റ്റിക് ടാങ്കിൽ നിന്നും മലിനജലം സ്വകാര്യ വഴിയിലേക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അന്വേഷണത്തിലാണ് സ്ഥാപനത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വരുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡ് നടത്തിയ പരിശോധനയിൽ സ്ഥാപനം വ്യാജ രേഖയുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിലെ അന്തേവാസികൾ […]
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. അനന്ത്നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ എത്തിയാണ് രാഹുല്‍ ഗാന്ധി പരിക്കേറ്റവരെ സന്ദര്‍ശിക്കുക. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് നേരത്തേ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിന്റെ പ്രതികരണം. ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ […]
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ 2 ലഷ്കര്‍-ഇ-തൊയ്ബ ഭീകരരുടെ വീടുകള്‍ തകര്‍ത്ത് പ്രാദേശിക ഭരണകൂടം. ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന് തോക്കര്‍ തുടങ്ങിയവരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. സ്ഫോടനത്തിലാണ് വീടുകള്‍ തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകൽ പറയുന്നു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. […]
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും നരേന്ദ്ര മോദി സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു. ഭീകരാക്രമണത്തില്‍ മൃതിയടഞ്ഞവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനമറിയിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഇത്രയും ഹീനമായ കൃത്യം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും…അവരെ ഒരുതരത്തിലും […]
പഹൽഗാമിലുണ്ടായ ഭീകരാക്രമണം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കി
ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽനിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മോദി സഞ്ചരിച്ചത് പാക് വ്യോമപാത ഉപയോഗിച്ചായിരുന്നു. എന്നാൽ തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇത് ഒഴിവാക്കുകയായിരുന്നു. അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്ത് ഭാഗം വഴിയാണ് നരേന്ദ്ര മോദി ഇന്നു പുലർച്ചെ ഡൽഹിയിലെത്തിയത്. പാക്കിസ്ഥാൻ വഴിയുള്ളതിനേക്കാൾ ദൂരമുള്ളതാണ് ഗുജറാത്ത് വഴിയുള്ള യാത്ര. എങ്കിലും വിദേശ രാജ്യത്തിന്റെ വ്യോമപാതകൾ ഉപയോഗിക്കുമ്പോഴുള്ള ഔപചാരികതകളും ക്ലിയറൻസുകൾ […]
ന്യൂഡല്‍ഹി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗണ്‍ഷിപ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന് ശങ്കര്‍ തുടങ്ങിയവർ അടങ്ങിയ ബെഞ്ച് തള്ളിയത്. എസ്റ്റേറ്റ് സര്‍ക്കാരിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തര്‍ക്കം നഷ്ടപരിഹാര തുകയെ കുറച്ച് മാത്രമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 […]
കോഴിക്കോട്: അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മുനമ്പം കേസിൽ വാദം കേൾക്കുന്നത് വഖഫ് ട്രൈബ്യൂണൽ മാറ്റിവച്ചു. മേയ് 26 വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മേയ് 19നു ട്രൈബ്യൂണലിൽ നിന്നു സ്ഥലം മാറി പോകുന്ന താൻ വാദം കേൾക്കുന്നതിൽ യുക്തിയില്ല എന്നും വ്യക്തമാക്കിയാണ് വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ വാദം കേൾക്കുന്നത് മേയ് 27ലേക്കു നീട്ടിവച്ചത്. ഫാറൂഖ് കോളജിന്റെ മുനമ്പത്തെ ഭൂമി വഖഫല്ലെന്നും ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഫാറൂഖ് […]