പാലക്കാട്: നിലമ്പൂർ നഗരസഭയിൽ നിന്നുള്ള മാലിന്യം പാലക്കാട് തള്ളിയതായി ആരോപണം. പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് മാലിന്യം തള്ളിയതെന്ന് പാലക്കാട് നഗരസഭ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്. ലോറിയിൽ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങൾ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. […]
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. കോണ്‍ഗ്രസിന്റെ വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ നിഗം ബോധ് ഘട്ട് മന്മോഹന് സിങ്ങിന്റെ സംസ്കാര ചടങ്ങിന് യോജിച്ച സ്ഥലമല്ലെന്ന കോണ്‍ഗ്രസ് വാദവും കേന്ദ്ര മന്ത്രി തള്ളിക്കളഞ്ഞു. ‘മന്മോഹന് സിങ്ങ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ച് […]
ന്യൂഡൽഹി : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദിയിൽ നിമജ്ജനം ചെയ്തു. മജ്നു കാ ടില ഗുരുദ്വാരയ്ക്കു സമീപത്തെ യമുനാനദിയുടെ ഭാഗത്താണു സിഖ് ആചാരപ്രകാരം കുടുംബാംഗങ്ങൾ ചിതാഭസ്മം ഒഴുക്കിയത്. 26ന് അന്തരിച്ച മൻമോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ ദിവസം യമുനാതീരത്തെ നിഗംബോധ്ഘാട്ടിലാണ് നടന്നത്. ഭാര്യ ഗുർശരൺ കൗർ, മക്കളായ ഉപീന്ദർ സിങ്, ധമൻ സിങ്, അമൃത് സിങ് എന്നിവരും മറ്റു കുടുംബാംഗങ്ങളും ഇന്നലെ ഇവിടെയെത്തി ചിതാഭസ്മം ഏറ്റുവാങ്ങിയ ശേഷം മജ്നു കാ […]
ന്യൂഡൽഹി: ബിജെപിയുടെ ജില്ല, സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജനുവരി 15നുള്ളിൽ പൂർത്തിയാകും എന്ന് റിപ്പോർട്ട്. പാർട്ടി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്താനും തിരഞ്ഞെടുപ്പു വിഷയം ചർച്ച ചെയ്യാനും ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാർട്ടി അംഗത്വവിതരണ പ്രചാരണവും ഇതിനുള്ളിൽ പൂർത്തിയാക്കുന്നതാണ്. ഇതിനു ശേഷം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. ബിജെപി പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം അവസാനത്തോടെ തീരുമാനിക്കുകയുമാണ് ലക്ഷ്യമിടുന്നത്. പകുതി സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് തീർന്നാൽ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാമെന്നു പാർട്ടി ഭരണഘടന വ്യക്തമാക്കി.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് ഇതുസംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിയുടെ ഓണ്‍ലൈൻ യോഗത്തിൽ വിശദീകരിച്ചത്. പുതിയ തീരുമാനത്തോടെ കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകും. അതിനാൽ തന്നെ കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഒരു ടേം കൂടി […]
കൊച്ചി : ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തിൽ സുരക്ഷാ വേലി വേണമെന്നാണ് പ്രധാന നിർദേശം. നാൽപത് അടിയിലാണ് നിലവിൽ സുരക്ഷാ വേലി ഒരുക്കിയിരിക്കുന്നത്. ഇത് 72 അടി ആക്കി മാറ്റാനാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.നേരത്തെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ച് വെളി ഗ്രൗണ്ടിൽ ഗാലാഡി ഫോർട്ട് […]
രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദഗതി. വിദ്യാർഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ടു മാസത്തിനു ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർഥിക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും. നിലവിലെ നോ-ഡിറ്റൻഷൻ നയം അനുസരിച്ച് 1 മുതൽ […]
ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണെന്ന് കോൺഗ്രസ്
മുംബൈ: c. പർഭണി റെയിൽവേ സ്റ്റേഷനു സമീപം ഭരണഘടനാ സ്തൂപം തകർത്തതിനെ തുടർന്ന് അംബേദ്കറിന്റെ അനുയായികൾ നടത്തിയ സമരത്തിലെ അക്രമത്തിന്റെ പേരിൽ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുൾപ്പെട്ട സോമനാഥ് സൂര്യവംശി എന്ന യുവാവാണ് കസ്റ്റഡിയിൽ മരിച്ചത്. സോമനാഥിന്റെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു. ബീഡ് ജില്ലയിൽ കൊല്ലപ്പെട്ട ഗ്രാമ മുഖ്യന്റെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. കേസിൽ എൻസിപി പ്രാദേശിക നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും രാഹുലിന്റെ സന്ദർശനം രാഷ്ട്രീയലക്ഷ്യത്തോടെ […]
ശബരിമല: ദർശന പുണ്യം തേടി ഒഴുകി എത്തിയ ശബരിമല തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് (26) മണ്ഡല പൂജ. രാത്രി ഒന്നിന് നട അടയ്ക്കും. തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ഇന്നലെ രാത്രി 11ന് നട അടയ്ക്കുമ്പോഴും ശരംകുത്തി വരെ ക്യു ഉണ്ടായിരുന്നു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനത്തിന് അവസരം ലഭിച്ചു. രാവിലെ […]
ദില്ലി: എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തൻറെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി […]
