കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരില്‍ മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടന്നത്. തുടര്‍ന്ന് വിവാഹാനന്തരച്ചടങ്ങായ […]
കൊല്ലം ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുവിന്റെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ […]
മലപ്പുറം: മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് റോഡില്‍ നിറഞ്ഞ ചെളിയില്‍ കാര്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട്സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്നും പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയില്‍ കുടുങ്ങിയത്. പിന്നീട് നാട്ടുകാര്‍ എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണം. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡില്‍ ചെളി നിറഞ്ഞത്. യാതൊരു മുന്‍കരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് […]
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് തടയാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി സര്‍ക്കാര്‍. പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള […]
വിഷാംശം ഉണ്ടെന്ന വ്യാപക പ്രചരണങ്ങള്‍ക്ക് പിന്നാലെ ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അര്‍ച്ചന, നിവേദ്യം എന്നിവയ്ക്ക് ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യ സമര്‍പ്പണത്തിനു ഭക്തര്‍ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നല്‍കേണ്ടത്. ഭക്തരുടെയും സമൂഹത്തിന്റെയും ആശങ്ക പരിഗണിച്ചാണു തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കുന്നു. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക […]
കാസർകോട്: വേനൽമഴ മാറിനിൽക്കുന്നത് വടക്കൻ കേരളത്തിൽ വരൾച്ചാഭീഷണിയുയർത്തുന്നു. മധ്യ-തെക്കൻ കേരളത്തിൽ ഭേദപ്പെട്ട മഴ കിട്ടുമ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വേനൽമഴയിൽ വലിയ കുറവാണുണ്ടായത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ശരാശരി പെയ്യേണ്ട മഴയെക്കാൾ 90 ശതമാനത്തിലധികം കുറവാണ് ഈ ജില്ലകളിൽ കേന്ദ്രകാലവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്. വേനൽമഴ സീസണിൽ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഭേദപ്പെട്ട മഴയാണ് ഈ സീസണൽ പെയ്തത്.
ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എത്രമാത്രം മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന ബോധവത്കരണമാണ് വണ്‍ ഫോര്‍ ചേഞ്ചിലൂടെ നാഷണല്‍ ജ്യോഗ്രഫിക് ഇന്ത്യ നല്‍കുന്നത്. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത നഷ്ടം ഏപ്രില്‍ 22, ഭൗമദിനത്തില്‍ ‘വണ്‍ ഫോര്‍ ചേഞ്ച്’ എന്ന മഹത് സന്ദേശത്തിന്റെ മൂന്നാംപതിപ്പിലൂടെ വീണ്ടും ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ജ്യോഗ്രഫിക്. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത […]
പഠനത്തിൽ, ജലസ്രോതസ്സുകളിലൂടെയും, വായുവിലൂടെയും മത്സ്യങ്ങളിലൂടെയും പാലിലൂടെയും മാംസത്തിലൂടെയും മുട്ടകളിലൂടെയും മുലപ്പാലിലൂടെയും വിഷവസ്തുക്കൾ വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്. ബ്രഹ്മപുരം മാലിന്യനിർമ്മാർജ്ജന പ്ലാന്റിലെ തീ അണക്കാൻ കഴിഞ്ഞെങ്കിലും ഹൃസ്വ-ദീർഘകാലത്ത് ഉണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്തീയവും വസ്തുനിഷ്ഠവുമായ പഠനം നടത്തേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാവാനിടയുള്ള ഡയോക്സിനു പുറമേ ബാറ്ററികളിൽ നിന്നുള്ള രാസവസ്തുക്കൾ, കാഡ്മിയം തുടങ്ങിയ വിഷവസ്തക്കൾ എന്നിവയുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്.
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ആരംഭിച്ചു. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കും ഇടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് […]
രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഇങ്ങനെ പേടിച്ചോടരുതെന്നും മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ രാജ്യസഭ വഴി പാര്‍ലമെന്റിലേക്കുള്ള വഴി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയേയും മോദി വിമര്‍ശിച്ചു. പശ്ചിമബംഗാളിലെ ബര്‍ദ്മാന്‍-ദുര്‍ഗാപൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം. സമുന്നതയായ നേതാവിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമില്ലെന്ന് പാര്‍ലമെന്റില്‍ ഞാന്‍ പറഞ്ഞിരുന്നു. അവര്‍ രാജസ്ഥാനിലേക്ക് പോയി അവിടെ നിന്ന് രാജ്യസഭയിലേക്ക് എത്തിയിരിക്കുകയാണ്. യുവരാജാവിന്റെ കാര്യത്തിലും ഇതേകാര്യം ആവര്‍ത്തിച്ചു. വയനാട് സീറ്റ് അദ്ദേഹത്തിന് നഷ്ടപ്പെടും. […]