നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനമെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണത്തിനു വഴങ്ങിയാണ് ഡൽഹിക്ക് തിരിച്ചത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു. സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് […]
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ 8,000 വിശിഷ്ടാതിഥികളിൽ ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനും ക്ഷണം. നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു. ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചതുമുതൽ ഐശ്വര്യ ലോക്കോ പൈലറ്റായി ജോലി ചെയ്തു. റെയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, […]
തിരുവനന്തപുരം: തൃശ്ശൂരിലെ ഉജ്വല തെരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് വൈകിട്ടോടെ തൃശ്ശൂരിലെത്തും.മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതി,മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഞാൻ നിഷേധിയാവില്ല.തന്റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു.സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ത്രിശൂരുകാർ സങ്കോച ഫാക്ടർ ഇത്തവണ കളഞ്ഞു.2019ൽ തന്നെ ജയിപ്പിക്കുന്നതിൽ സങ്കോചം ഉണ്ടായി.താൻ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു.ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടി.എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തു.ക്രിസ്ത്യൻ മുസ്ലിം സ്ത്രീ വോട്ടർമാർ ഒപ്പം നിന്നുവെന്നും അദ്ദേഹം […]
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിൽ അധികൃതർക്കും, പൊതുജനങ്ങൾക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി. മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നത് എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ തവണ കാനകൾ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയതെന്നും അതുണ്ടായില്ലെന്നും വിമർശിച്ചു. വെള്ളക്കെട്ടിന്റെ കാര്യത്തിൽ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ന് മാലിന്യങ്ങൾ നീക്കം ചെയ്താൽ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങൾ ഇത് പോലെ ചെയ്താൽ എന്ത് […]
മലപ്പുറം: മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനാധ്യാപകനായിരുന്ന ഡി ശ്രീകാന്ത് അധ്യാപകരായ കെ സി ഇര്‍ഷാദ്, പി ഭവനീഷ്, ടി പി രവീന്ദ്രന് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ശുപാര്‍ശ. കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് […]
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുമെന്നും ബാറുകളുടെ സമയം സര്‍ക്കാര്‍ കൂട്ടിനല്കുമെന്നും ഇതിനായി കൈക്കൂലി നല്‍കേണ്ടതുണ്ടെന്നും വ്യക്തമാക്കി ബാര്‍ ഉടമ പങ്കുവെച്ച ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ബാര്‍ കോഴയ്ക്ക് കളമൊരുങ്ങുന്നതായ സൂചനകള്‍ പുറത്തുവന്നത്. ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം പിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അനിമോന് വാട്സ്ആപ്പിലൂടെ പങ്കുവെച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ […]
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ഒരു കോടിയോളം രൂപയുടെ വന്‍ ക്രമക്കേട് നടത്തിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കരുതെന്ന അഭ്യര്‍ത്ഥിച്ച് സമസ്ത നേതൃത്വം മുഖ്യമന്ത്രിയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നേതൃത്വത്തില്‍ ഈ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ ചെയ്യാത്ത ജോലിക്ക് ഒരു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് […]
കൊച്ചി: രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങളുടെ ശവപ്പറമ്പായി പെരിയാര്‍. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഇതോടെയാണ് രാസമാലിന്യം കലര്‍ന്നതാവാം സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലെത്തിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. […]
എറണാകുളം ജില്ലയിൽ കൊതുകുജന്യരോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാലും ഓരോ സ്ഥാപനത്തിന്റെയും അല്ലെങ്കിൽ വീടിന്റെയും പരിസരത്ത് കൊതുകിൻ്റെ പ്രജനനം ഇല്ല എന്നും, കൊതുക് വളരാൻ ഉള്ള സാഹചര്യം ഇല്ല എന്നും ഉറപ്പാക്കണമെന്നു ജില്ലാ ആരോഗ്യ വകുപ്പ്. കേരള നിയമസഭ പാസ്സാക്കിയ കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരം സ്ഥാപനത്തിൻ്റെയോ വീടിൻ്റെയോ ഉള്ളിലോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, പ്രജനനത്തിന് കാരണമാകുന്ന തരത്തിൽ വെള്ളം കെട്ടിനിൽകുക, തോട്ടങ്ങളിലെ ചിരട്ടകൾ, പാളകൾ തുടങ്ങിയവയിൽ കൊതുക് വളരുന്ന സാഹചര്യം കാണപ്പെടുക, […]
ലക്നൗ: പത്രിക സമര്‍പ്പണത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗാ മാതാവ് തന്നെ ദത്തെടുത്തെന്നും കാശിയിലെ ജനങ്ങളുടെ സ്നേഹം തന്നെ ബനാറസിയന്‍ ആക്കി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗംഗാ മാതാവ് എന്നെ വിളിച്ചു. ദൈവത്തെ ആരാധിക്കുന്നതായി കണക്കാക്കിയാണ് ഞാന്‍ എന്റെ എല്ലാ ജോലികളും ചെയ്യുന്നത്. ജനങ്ങളുടെ സ്നേഹം കാണുമ്പോള്‍ എന്റെ ഉത്തരവാദിത്തം എല്ലാദിവസവും വര്‍ദ്ധിക്കുകയാണെന്ന് മനസിലാവുന്നു’- വാരാണസിയുമായുള്ള പത്തുവര്‍ഷത്തെ ബന്ധം ഓര്‍ത്തുകൊണ്ട് മോദി വികാരാധീനനായി. തന്റെ മാതാവ് ഹീരാബെന്‍ […]