സ്കൂൾ സുരക്ഷ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ഡി.ഡി.ഇ., എ.ഡി., ആർ.ഡി.ഡി., ഡി.ഇ.ഒ.,എ.ഇ.ഒ., വിദ്യാകിരണം കോർഡിനേറ്റർമാർ, കൈറ്റ് കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗത്തിൽ ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയതായും സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. മെയ് 13 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ബി.ആർ.സി. വഴി സ്കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും. […]
ഈ വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫെയ്സ് നിയമങ്ങളില്‍ മാറ്റങ്ങൾ വരുന്നു. യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം […]
അനധികൃതമായി എല്ലാവിധ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രവര്‍ത്തനം തുടരുന്നതും, എല്ലാവിധ നിയമങ്ങളും നോക്കുകുത്തിയാക്കി അധികാരികളെ സ്വാധീനിച്ചും ഉന്നതതല രാഷ്ട്രീയ ബന്ധം ഉപയോഗിച്ചും അളവില്‍ കൂടുതല്‍ ഒന്നില്‍ കൂടുതല്‍ തവണ ലൈസന്‍സില്‍ പറഞ്ഞതിന്റെ നാലിരട്ടി ഖനനം നടത്തിയിട്ടും ഞങ്ങള്‍ക്ക് നിയമം ബാധകമല്ലാ എന്നും ഉറക്കെ ആക്രോശിച്ചുകൊണ്ട് നിയമത്തെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തി പരാതികള്‍ നിലനില്‍ക്കെ വീണ്ടും ലൈസന്‍സ് പുതുക്കിവാങ്ങി പ്രവര്‍ത്തനം നടത്തുവാന്‍ ഒരുങ്ങുന്ന കോതമംഗലം താലൂക്കിലെ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ടി വില്ലേജിലെ പിടവൂര്‍ ഭാഗത്ത് പ്രവര്‍ത്തനം […]
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ നിർമിക്കും. ആറെണ്ണത്തിന്റെ നിർമാണത്തിന് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള ഹോസ്റ്റലുകളുടെ വർക്ക് ഓർഡർ ഉടൻ നൽകും. ഇടുക്കി ചെറുതോണി (12.10കോടി), വാഴത്തോപ്പ് (10.64 കോടി), ആലപ്പുഴ മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി), കണ്ണൂർ മട്ടന്നൂർ (14.44 കോടി), കോഴിക്കോട് (14.15 കോടി ), പത്തനംതിട്ട റാന്നി (10.10 കോടി), കോട്ടയം ഗാന്ധി നഗർ (18.18 കോടി), തൃശൂർ മുളംകുന്നത്തുകാവ് (13.65 കോടി), തിരുവനന്തപുരം ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകൾ ഒരുക്കുന്നത്. ആകെ 633 ബെഡുകളാണ് ഹോസ്റ്റലുകളിലുണ്ടാവുക. 120 കോടി രൂപ […]
ഈ വർഷം തുടക്കത്തിലാണ് ഇന്ത്യയിൽ ആപ്പിൾ എയർപോഡുകളുടെ നിർമാണം ആരംഭിച്ചത്. എന്നാൽ ചൈന കാരണം ഇന്ത്യയിലെ എയർപോഡ് ഉത്പാദനം ഇപ്പോൾ പ്രതിസന്ധിയിലാണ്. എയർപോഡുകൾ നിർമിക്കാൻ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില അപൂർവ ലോഹ ദാതുക്കൾ ആവശ്യമാണ്. എന്നാൽ ഏപ്രിൽ വരെ അപൂർവ ലോഹദാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഇന്ത്യയിൽ എയർപോഡുകൾ നിർമിക്കുന്ന ഫോക്സ്കോൺ എന്ന കമ്പനി ഈ പ്രതിസന്ധി തെലങ്കാന സർക്കാരിനെ അറിയിച്ചു. ഫോക്സ്കോണിന്റെ തെലങ്കാന ഫാക്ടറിയിലാണ് എയർപോഡ് ഉത്പാനം നടക്കുന്നത്. ഡിസ്പ്രോസിയം, […]
വിഷമതകള്‍ അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ചൈല്‍ഡ് ഹെല്പ് ലൈന്‍ 1098 റീബ്രാന്റ് ചെയ്ത് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. ചൈല്‍ഡ് ഹെല്പ് ലൈന്‍ റീബ്രാന്റിംഗ് ലോഗോ പ്രകാശനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കുട്ടികളുടെ അടിയന്തര സഹായ സംവിധാനമായി വനിത ശിശു വികസന വകുപ്പ് മുഖേന സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ചൈല്‍ഡ് ഹെല്പ് ലൈനാണ് 1098. ചൈല്‍ഡ് ഹെല്പ് ലൈന്‍ 2023 ആഗസ്റ്റ് മാസത്തോടെ […]
കെ എസ് ആർ ടി സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ എസ് ആർ ടി സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ 5 ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെ എസ് ആർ ടി സി ഉടൻ എത്തിക്കുന്നത്.73281 വിദ്യാർത്ഥികളും സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവൽ കാർഡ് പോലെ […]
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാർക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങൾ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജിൽ സർവ്വെ നമ്പർ 126 -ൽ ഉൾപ്പെട്ട അഞ്ച് ഹെക്ടർ ഭൂമിയിലാണ് സർക്കാർ പുനരധിവാസം സാധ്യമാക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വന ഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ 15 ഏക്കറിലാണ് ഉന്നതികാർക്ക് വീട് നിർമിക്കുക. പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങളെയാണ് ഈ വീടുകളിൽ പുനരധിവസിപ്പിക്കുക. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളിലെ 16 അംഗങ്ങളും […]
കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ടീം. ഐസിഎംആറിന്റെ ഇപ്ലിമെന്റേഷൻ ഗവേഷണ വിഭാഗം മേധാവിയായ ഡോ. ആഷു ഗ്രോവറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ആരോഗ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് അഭിനന്ദനം അറിയിച്ചത്. പൊതുജനാരോഗ്യരംഗത്തും വനിത ശിശു വികസന രംഗത്തും കേരളം നടത്തുന്ന പല പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളുടേയും യുവാക്കളുടേയും മാനസികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യാ പ്രതിരോധത്തിനുമായുള്ള ദേശീയതല ഗവേഷണ […]
എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിജോ എന്ന വ്യക്തിയുടെ പേരിലുള്ള ക്വാറി, അധികാരികളെ സ്വാധീനിച്ചും, ഇയാളുടെ ഉന്നതതല സ്വാധീനം ഉപയോഗിച്ചും സമ്പാദിച്ചിട്ടുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ, ഇയാളുടെ പേരിലും ഇയാളുടെ ബിനാമിയുടെ പേരിലും എത്ര ക്വാറികള്‍ അനധികൃതമായി വേറെയും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും, ക്വാറി ബിസിനസിന്റെ മറവില്‍ ഇയാള്‍ നടത്തിവരുന്ന അഴിമതികളെ കുറിച്ചും നവഭാരത് ന്യൂസ് അന്വേഷണ പരമ്പര ആരംഭിക്കുന്നു. ഇയാളുടെ ഉന്നത ബന്ധങ്ങളും, ഉദ്യോഗ തലത്തിലും നിയമ തലത്തിലുമുള്ള ഈ […]
